ലാവ്‌ലിനില്‍ മലക്കം മറിഞ്ഞ് സിബിഐ; ‘പിണറായിക്കെതിരെ സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കില്ല’; ‘റിവ്യൂ ഹര്‍ജി നീട്ടികിട്ടാന്‍ മാപ്പപേക്ഷ നല്‍കും’

ലാവ്‌ലിന്‍ കേസില്‍ മലക്കം മറിഞ്ഞ് സിബിഐ. മുഖ്യന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി നടപടിയില്‍ സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കാനാവില്ലെന്ന് സിബിഐ.
ഓഗസ്റ്റ് 23 നായിരുന്നു പിണറായിവിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നത്. ഹൈക്കോടതി വിധിക്കുശേഷം 90 ദിസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമായിരുന്നു. ഈ മാസം 23 സമയപരിധി അവസാനിക്കെ കേസില്‍ അപ്പീല്‍ നല്‍കാന്‍ ആവശ്യമായ രേഖകള്‍ തയ്യാറായിട്ടില്ലെന്നും അതിനാല്‍ സമയപരിധിനീട്ടികിട്ടാന്‍ മാപ്പപേക്ഷ നല്‍കുമെന്നാണ് സിബിഐ വിശദീകരണം.

പിണറായി കൂടാതെ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐ നേരത്തേ അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.