സിപിഐയിലെ പോര് തുടരുന്നു: കെ.ഇ ഇസ്മയിലിന്റെ വിമര്‍ശനം തള്ളി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയിലെ പോര് മുറുകുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച നടപടിയെ വിമര്‍ശിച്ച പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. ഇസ്മയിലിന് സംഘടനാ രീതികളിലുള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രതികരണത്തിന് കാരണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഇസ്മയിലിന്റെ വിമര്‍ശനം ജാഗ്രതക്കുറവുമൂലമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി കെ.ഇ. ഇസ്മയില്‍ രംഗത്തെത്തിയത്. ഇത് 22ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.