ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ലൈസന്‍സ് കെജ്രിവാള്‍ സര്‍ക്കാര്‍ താത്കാലീകമായി റദ്ദാക്കി. ജനുവരി 5 വരെയാണ് ലൈസന്‍സ് റദ്ദാക്കിയത്.ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്ക റാക്കറ്റ് പ്രവര്‍ത്തിയ്ക്കുന്നുണ്ട് എന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്.
റദ്ദ് ചെയ്ത കാലയളവില്‍ പുതുതായി ട്രാന്‍സ്പ്ലാന്റേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആശുപത്രി അധികൃധര്‍ക്കാവില്ല.നിലവില്‍ ആശുപത്രി എത്തിക്‌സ് സമിതിയുടെ പരിശോധന പൂര്‍ത്തിയായ 40 രോഗികളുടെ ചികിത്സ തുടരാം.പുതിയ രോഗികളെ രജിസ്‌ററ്റര്‍ ചെയ്യുന്നതിനാണ് വിലക്ക്. ശരാശരി 15 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ അപ്പോളോ ആശുപത്രിയില്‍ ഒരു മാസം നടക്കുന്നുണ്ട്.
ഡര്‍ഹി സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ആശുപത്രി മാനേജ്മെന്റ അപ്പീല്‍ പോകുമെന്നാണ് കരുതുന്നത്. 2016 ല്‍ രണ്ട് പേഴ്സണല്‍ സെക്രട്ടറിമാരെയും ഒരു സീനിയര്‍ സ്റ്റാഫിനേയും 3 ഇടനിലക്കാരേയും കിഡ്നി റാക്കറ്റിലുള്‍പ്പെട്ടതിന്റെ പേരില്‍ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്ത് നിലവിലുള്ള ചട്ടമനുസരിച്ച് വളരെ അടുത്ത ബന്ധമുള്ളവരുടെ വ്യക്കകളെ സ്വീകരിക്കാന്‍ പാടുള്ളു. ഈ ഗണത്തില്‍ പെട്ട കുടൂംബാംഗങ്ങളുടെ അവയവങ്ങള്‍ രോഗിക്ക് യോജിക്കാതെ വന്നാല്‍ മാത്രമേ പുറത്തു നിന്നുള്ളവ സ്വീകരിക്കാനാവു. എന്നാല്‍ ഇതില്‍ പണമിടപാടോ വാണിജ്യതാത്പര്യങ്ങളോ ഇല്ല എന്ന് ആശുപത്രി എത്തിക്കല്‍ സമിതി റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഇന്ത്യയില്‍ രണ്ട് ലക്ഷത്തോളം രോഗികള്‍ വൃക്ക മാറ്റിവയ്ക്കനായി പട്ടികയിലുണ്ട്.എന്നാല്‍ 8000 രോഗികള്‍ക്ക് മാത്രമേ അവയവം ലഭിച്ചിട്ടുള്ളു. ലഭ്യതക്കുറവാണ് റാക്കറ്റുകള്‍ മുതലാക്കുന്നത്.