ഡോ.ബോബി ചെമ്മണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

രക്തദാന സംഘടനകളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ഓര്‍ഗനൈസേഷന്റെ ദേശീയ രക്ഷാധികാരിയായി ഡോ.ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. പഞ്ചാബ് നിയമസഭാ സ്പീക്കര്‍ റാണാ.കെ.പി.സിംഗ്, നിയമസഭാംഗങ്ങളായ സോം പ്രകാശ്, അംഗത്ത് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്ത രക്തദാന സന്ദേശ റാലി ഡോ.ബോബി ചെമ്മണൂര്‍ നയിച്ചു. പഞ്ചാബില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഗവ.ഓഫ് ഇന്ത്യ നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.ശോഭിനി രാജന്‍ ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു.