മന്നാര്‍ഗുഡി കുടുംബത്തിന് കേരളത്തിലും ബിനാമി; ഇടനിലക്കാരന്റെ ഫ്‌ളാറ്റില്‍ നിന്നും 15 കോടിയുടെ ആഢംബര വാഹനങ്ങള്‍ പിടിച്ചെടുത്തു

മന്നാര്‍ഗുഡി കുടുംബത്തിന് കേരളത്തിലും ബിനാമി. ശശികലയുടേയും മരുമകന്‍ ടിടിവി ദിനകരന്റേയും ഇടനിലക്കാരന്‍ സുകേശ് ചന്ദ്രശേഖറിന്റെയും കൂട്ടാളി നവാസിന്റേയും കൊച്ചിയിലെ ഫ്‌ളാറ്റിലും സമീപ പ്രദേശങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പതിനൊന്നോളം ആഢംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. പതിനഞ്ച് കോടി വിലമതിക്കുന്ന വാഹനങ്ങളാണ് പിടികൂടിയിരിക്കുന്നത്. പിടിച്ചെടുത്തവയില്‍ റോള്‍ഡ് റോയ്‌സ് മുതല്‍ ഡ്യുകാറ്റി ബൈക്ക് വരെയുണ്ട്.
ശശികലയുടേയും ബന്ധുക്കളുടേയും വസതിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി വരികയാണ്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ 188 കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പ് ആദ്യം പരിശോധന നടത്തിയത്. പരിശോധനയില്‍ വന്‍ തോതില്‍ പണവും സ്വര്‍ണ്ണവും രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സുകേശിന്റേയും കൂട്ടാളിയുടേയും കൊച്ചിയിലെ ഫ്‌ളാറ്റിലും റെയ്ഡ് നടന്നത്. സുകേശനെതിരെയുള്ള അന്വേഷണം തുടരാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. പിടിച്ചെടുത്ത വാഹനങ്ങള്‍ ബംഗളൂരുവില്‍ എത്തിച്ചതായാണ് വിവരം.

ദിനകരന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പണമെത്തിച്ചു നല്‍കാനെന്ന പേരില്‍ ഡല്‍ഹിയിലെത്തിയ സുകേശിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടില ചിഹ്നത്തിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു സുകേശിനെ ഇടനിലക്കാരനാക്കിയുള്ള ദിനകരന്റെ ശ്രമം. സംഭവം വിവാദമായതോടെ സുകേശിനെ അറിയില്ലെന്ന് ദിനകരന്‍ പറഞ്ഞിരുന്നു. പണം നല്‍കിയത് ദിനകരനാണെനന്് ഇടനില

© 2024 Live Kerala News. All Rights Reserved.