നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് എസ്പി സുദര്‍ശനന്‍, സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദിലിപീനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. അതേസമയം, കുറ്റപത്രം തയാറാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നടി അക്രമിക്കപ്പെട്ട സമയത്ത് ചികിത്സയിലായിരുന്നുവെന്ന ദിലീപിന്റെ മൊഴിയെടുത്ത പൊലീസിന് പക്ഷെ ഇക്കാര്യത്തില് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയപ്പള് വൈരുദ്ധ്യം കണ്ടെത്തിയെന്നാണ് സൂചന.നടി അക്രമിക്കപ്പെട്ട കേസില്‍ ഏഴാം പ്രതിയായ ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം യോഗം ചേര്ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുളള തെളിവുകള്‍ വിലയിരുത്തി ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രമാകും പൊലീസ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ തയാറാക്കുന്ന കുറ്റപത്രം പഴുതടച്ചുള്ളതാണെന്ന് ഉറപ്പാക്കാനാണ് പൊലീസ് ശ്രമം. ഇതിനായി ദിലീപിനെതിരെ പരമാവധി തെളിവുകള്‍ നിരത്തി ഗൂഢാലോചന തെളിയിക്കും. കുറ്റപത്രം തയ്യാറാക്കുന്നതിലെ ചെറിയ പിഴവുപോലും കുറ്റക്കാര്‍ രക്ഷപ്പെടാന്‍ വഴിവെക്കുമെന്ന ബോധ്യം അന്വേഷണ സംഘത്തിനുണ്ട്.