തോമസ് ചാണ്ടി വിഷയത്തില് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ തീരുമാനങ്ങള്‍ മുമ്പിലുണ്ടെന്നും എന്‍സിപിയുടെ തീരുമാനം വരട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തോമസ് ചാണ്ടി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിലെത്തിയെന്നാണ് പിണറായി വിജയന്‍ നല്‍കിയ സൂചനയെന്നാണ് വിലയിരുത്തലുകള്‍.
ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം തോമസ് ചാണ്ടിയുടെ രാജി ഏകദേശം തീരുമാനമായെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം, എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയിരുന്നു. മന്ത്രിയ രൂക്ഷമായി വിമര്‍ശിച്ച കോടതി ദന്തഗോപുരത്തില്‍ നിന്ന് മന്ത്രി ഇറങ്ങി വരണമെന്നും രാജിയാണ് ഉത്തമമെന്നും കോടതി തോമസ് ചാണ്ടിയോട് പറഞ്ഞു. ആരോപണം ഉയര്‍ന്നാല്‍ സാധാരണക്കാരനായി അതിനെ നേരിടണമെന്നും സര്‍ക്കാരിന് നിങ്ങളെ വിശ്വാസമില്ലെന്നും ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.