‘’ബ്ലാക്ക് മെയില്‍ ചെയതത് ബാലകൃഷ്ണപ്പിള്ളയല്ല’’ ; പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസില്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയതത് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ, ആ വ്യക്തിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തലുമായി ഉമ്മന്‍ ചാണ്ടി എത്തിയിരുന്നത്. സോളാറുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ അതിനു നിന്നുകൊടുത്തിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ ഒരാളുടെ ബ്ലാക് മെയിലിങ്ങിന് മാത്രം ഞാന്‍ വിധേയനായെന്നും അതില്‍ ഞാന്‍ ദു:ഖിക്കുന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചയാവുകയും ചെയതതോടെയാണ് വീണ്ടും വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ആര്‍ ബാലകൃഷ്ണപ്പിള്ളയാണ് ഉമ്മന്‍ചാണ്ടി ഉദ്ദേശിച്ച വ്യക്തി എന്ന വാര്‍ത്തയും പരന്നതോടെയാണ് വീണ്ടും മറുപടി നല്‍കാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിതനായത്.
സോളാര്‍ വിഷയത്തില്‍ എത് അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും പരാതിക്കാരിയുടെ കത്തിന്റെ ആധികാരിത കമ്മീഷന്‍ പോലും പരിശോധിച്ചിട്ടി. തന്റെ പേര് കത്തില്‍ ഇല്ലാതിരുന്നിട്ടും ലൈംഗീക പീഡനം അടക്കം ചുമത്തിയത് കമ്മീഷന്റെ വീഴ്ചയാണെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.

© 2024 Live Kerala News. All Rights Reserved.