ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുള്ള സോളാര്‍ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ

സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നി തട്ടിപ്പുകാര്‍ക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വഴിവിട്ടു സഹായം ചെയ്തുവെന്ന കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍. സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള എല്ലാ ആളുകളുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബലാത്സംഗക്കുറ്റം ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് പ്രാഥമികമായി അറിയാന്‍ കഴിയുന്നത്.
ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിപ്പിച്ചുവെന്നും മകളായി കണക്കാക്കേണ്ടിയിരുന്ന തന്നെ ശാരീരികമായി ചൂഷണം ചെയ്തു എന്നുള്ള സരിതയുടെ മൊഴി കണക്കിലെടുത്ത കമ്മീഷന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന നിഗമനത്തിലാണ് എത്തിയത്.

ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2 കോടി 16 ലക്ഷം രൂപ ടീം സോളാറില്‍നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയിട്ടുണ്ട്. പണത്തിന്റെ കൈമാറ്റം നടന്നത് ക്ലിഫ് ഹൗസില്‍ വെച്ചാണ്. ഉമ്മന്‍ ചാണ്ടിക്കൊപ്പം അദ്ദേഹത്തിന്റെ സഹായിയായ തോമസ് കുരുവിളയും മകന്‍ ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍നിന്ന് മേടിച്ചു.
മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന് കേസില്‍ പങ്കാളിത്തമുണ്ടെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ആര്യാടന്‍ മുഹമ്മദും സരിതയെ ലൈംഗികമായി ഉപയോഗിച്ചു. 25 ലക്ഷം രൂപ സരിതയില്‍നിന്ന് കൈപറ്റി.
കോണ്‍ഗ്രസ് നേതാവ് എ.പി. അനില്‍കുമാര്‍ സരിതയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തു. റോസ് ഹൗസ്, ലേ മെറീഡിയന്‍, കേരളാ ഹൗസ് എന്നിവിടങ്ങളിലായിരുന്നു അനില്‍കുമാര്‍ സരിതയെ ചൂഷണം ചെയ്തത്. നസറുള്ള വഴിയായി ഏഴു ലക്ഷം രൂപയും കൈപ്പറ്റി.

© 2024 Live Kerala News. All Rights Reserved.