സോളാര്‍ കമ്മീഷനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് ചെന്നിത്തല ; ‘’33 കേസുകളിലെ പ്രതിയുടെ മൊഴിയില്‍ കേസെടുക്കുന്നത് അംഗീകരിക്കില്ല’’

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വെച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചെന്നിത്തല സര്‍ക്കാരിനെതിരെ രംഗത്തു വന്നത്.
അന്വേഷണ കമ്മീഷന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥനെ അയച്ച സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും ആരോപിച്ചു. ഉദ്യോഗസ്ഥനെ കമ്മീഷന്റെ വീട്ടിലേക്ക് അയച്ചെന്ന കാര്യം പ്രതിപക്ഷ നേതാവ് നിയമസഭയിലും ഉന്നയിച്ചിരുന്നു. 33 കേസുകളില്‍ പ്രതിയായ ആളുടെ വാക്കുകേട്ട് കേസെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതൊക്കെ വിശ്വസിക്കുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

A

© 2024 Live Kerala News. All Rights Reserved.