മോഡിയെ പോലെ വാചകമടിക്കാന്‍ അറിയില്ല, ബിജെപി നേതാക്കള്‍ ലൗഡ് സ്പീക്കറുകള്‍’; പരിഹാസവുമായി രാഹുല്‍ ഗാന്ധി വീണ്ടും

‘സാമ്പത്തികവിപ്ലവ’ത്തിന്‍റെ ഒരു വര്‍ഷം തികഞ്ഞത് ആഘോഷിക്കുന്ന ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും വീണ്ടും പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ താന്‍ കുറച്ചുവര്‍ഷമെടുക്കുമെന്നായിരുന്നു രാഹുലിന്റെ പരിഹാസം. സൂറത്തില്‍ വ്യാവസായികപ്രതിനിധികള്‍ക്ക് പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്, ബിജെപി നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് പറയാനുള്ളതിന് ചെവി കൊടുക്കാന്‍ അവര്‍ക്ക് സമയമുണ്ടാകില്ല. ഒരു ലൗഡ് സ്പീക്കര്‍ പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. വളരെ മനോഹരമായി സംസാരിക്കാന്‍ അവര്‍ക്ക് അറിയാം. എനിക്ക് മോഡിജിയെ പോലെ സംസാരിക്കാന്‍ അറിയില്ല. അദ്ദേഹത്തെ പോലെ സംസാരിക്കാന്‍ ഒരുപക്ഷേ ഞാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. എന്നാല്‍ അദ്ദേഹത്തേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട് രാഹുല്‍ പറയുന്നു.

ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഞാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കഴിയും വിധം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും അത് ഒരു വാഗ്ദാനമായി കരുതണ്ടയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷികം കരിദിനമായി ആചരിക്കാനാണ് രാഹുല്‍ ഗുജറാത്തില്‍ എത്തിയത്.

© 2024 Live Kerala News. All Rights Reserved.