കണ്ണന്താനത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപി എംഎൽഎ

അൽഫോൺസ് കണ്ണന്താനം രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ ബിജെപി എംഎൽഎ രംഗത്ത്. രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഘനശ്യാം തിവാരിയാണ് കണ്ണന്താനത്തിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തു വന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഇവിടെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ തിവാരി കണ്ണന്താനത്തെ പോലുള്ളവർ സ്വന്തം സംസ്ഥാനത്ത് മത്സരിച്ചാൽ എംഎൽഎയോ കൗൺസിലറോ പോലും ആവില്ലെന്നും തുറന്നടിച്ചു.ങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനേത്തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് കണ്ണന്താനം പത്രിക സമർപ്പിച്ചിരിക്കുന്നത്.