ഉത്തര്‍പ്രദേശിലെ എന്‍ടിപിസി സ്‌ഫോടനം: മരണസംഖ്യ 22 ആയി

ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) പ്ലാന്റില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.ഇന്നലെ ഉച്ചയോടെയാണ് ഉന്‍ചഹാര്‍ താപനിലയത്തില്‍ പൊട്ടിത്തെറിയുണ്ടായത്. നീരാവി കടന്നു പോകുന്ന ട്യൂബ് പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ നൂറ്റിയമ്പതോളം തൊഴിലാളികള്‍ പ്ലാന്റിലുണ്ടായിരുന്നു. പരിക്കേറ്റവരെ റായ്ബറേലിയിലെ വിവിധയിടങ്ങില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ മാര്‍ച്ചില്‍ പുതിയതായി കമ്മീഷന്‍ ചെയ്ത ബോയ്‌ലര്‍ ആണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് അപകട സ്ഥലത്ത് വന്‍ തോതില്‍ പൊടി ഉയര്‍ന്നത് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. അപകട കാരണം വ്യക്തമാകാന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എന്‍ടിപിസി അധികൃതര്‍ പറഞ്ഞു.ഗെയില്‍ സമരം: മുക്കത്ത് വീണ്ടും സംഘര്‍ഷം; സമരക്കാര്‍ക്ക് നേരെ പൊലീസ് വീണ്ടും ലാത്തി വീശിഗെയില്‍ സമരം: മുക്കത്ത് വീണ്ടും സംഘര്‍ഷം; സമരക്കാര്‍ക്ക് നേരെ പൊലീസ് വീണ്ടും ലാത്തി വീശിവലതുപക്ഷത്തിന് ഭീകരസംഘങ്ങളെ എതിര്‍ക്കാനാകില്ലെന്ന് കമല്‍ ഹാസന്‍ വലതുപക്ഷത്തിന് ഭീകരസംഘങ്ങളെ എതിര്‍ക്കാനാകില്ലെന്ന് കമല്‍ ഹാസന്‍

© 2024 Live Kerala News. All Rights Reserved.