സോളാര്‍ കേസില്‍ സരിത മുഖ്യമന്ത്രിക്കു വീണ്ടും പരാതി നല്‍കി; നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നാവശ്യം

സോളാര്‍ കേസില്‍ സരിത എസ് നായര്‍ മുഖ്യമന്ത്രിക്കു വീണ്ടും പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ പരാതിയില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുന്നയിച്ചാണ് വീണ്ടും പരാതി നല്‍കിയത്. പരാതികള്‍ വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നും സരിത പരാതിയില്‍ വ്യക്തമാക്കി.
അന്വേഷണം നടത്തുന്നതിനായി സരിതയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്കു ലോക്നാഥ് ബെഹറയ്ക്കു കൈമാറി. മുന്‍സര്‍ക്കാരിന്റെ ഭാഗമായവര്‍ കേസിലുള്‍പ്പെട്ടതിനാല്‍ പരാതി അട്ടിമറിക്കപ്പെട്ടുവെന്നും തനിക്കു നീതി ലഭിച്ചിട്ടില്ലെന്നും സരിത പരാതിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജുഡീഷല്‍ കമ്മീഷന് മുന്‍പ് നല്‍കിയ പീഡന പരാതികളടക്കം ഈ പരാതിയിലും സരിത ആവര്‍ത്തിച്ചിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലെ അതൃപ്തി അറിയിച്ച് സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ഡിജിപി എ. ഹേമചന്ദ്രന്‍ സര്‍ക്കാരിനു കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.
അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാന്‍ തയാറാണെന്നുമാണു ഹേമചന്ദ്രന്റെ കത്തില്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.