സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡിജിപി എ ഹേമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.. പൊലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ എ ഹേമചന്ദ്രന്‍, കെ. പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി അറിയിക്കാനാണ് ഹേമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതെന്നാണ് സൂചനകള്‍. സോളാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ ഹേമചന്ദ്രന്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ പങ്ക് കേസില്‍ നിന്ന് മറച്ചുവെച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ ഹേമചന്ദ്രന്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നേരത്തെ ക്രൈബ്രാഞ്ച് തലവനായിരുന്ന ഹേമചന്ദ്രനെ ഇപ്പോള്‍ കെഎസ്ആര്‍ടിസി ഡിഎംഡിയായി നിയമിക്കുകയായിരുന്നു.