‘ഉമ്മന്‍ചാണ്ടിയില്‍ നിന്നുണ്ടായത് ഞെട്ടിക്കുന്ന അനുഭവം; അപമര്യാദയായി പെരുമാറിയത് ക്ലിഫ് ഹൗസില്‍ വെച്ച്’; എല്ലാവരും ശിക്ഷിക്കപ്പെടണമെന്ന് സരിത എസ് നായര്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചുവെന്ന് സരിത എസ് നായര്‍. അദ്ദേഹത്തില്‍ നിന്നും ഉണ്ടായ അനുഭവം വിശദീകരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ അല്ല താനെന്നും സരിത മാതൃഭൂമി ന്യൂസില്‍ സംസാരിക്കവെ പറഞ്ഞു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവരുടെ ചൂഷണം അതിരുകടന്നതിനാലാണ് ഇപ്പോള്‍ തുറന്ന് പറയാന്‍ തയ്യാറായത്. ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെടണം. 1.9 കോടി രൂപയാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്.

ഡല്‍ഹിയില്‍ കേരള ഹൗസില്‍ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്ത് വെച്ചുമാണ് കൈമാറിയത്. കേരള ഹൗസില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നല്‍കാന്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചാണ് ഉമ്മന്‍ചാണ്ടി തന്നോട് അപമര്യാദയായി പെരുമാറിയത്. എമര്‍ജിങ് കേരളയെ തുടര്‍ന്ന് മുട്ട് വേദനയുമായി അദ്ദേഹം വിശ്രമിക്കുന്ന അവസരത്തിലാണ് ഇത് നടക്കുന്നത്. മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെങ്കിലും പ്രത്യേക അനുമതി തനിക്കായി നല്‍കിയെന്നും സരിത പറയുന്നു.

© 2022 Live Kerala News. All Rights Reserved.