മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഒരാഴ്ചത്തേക്ക് കൊച്ചി മെട്രോ സമയം മാറ്റുന്നു; ശനിയാഴ്ച മുതല്‍ സര്‍വ്വീസ് എട്ട് മണി മുതല്‍

കൊച്ചി: ഒരാഴ്ചത്തേക്ക് സമയക്രമത്തില്‍ കൊച്ചി മെട്രോ മാറ്റം വരുത്തുന്നു. മഹാരാജാസ് കോളേജ് വരെ സര്‍വ്വീസ് നീട്ടുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 2 വരെയാണ് കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്.ശനിയാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ എട്ട് മണിക്കായിരിക്കും മെട്രോ സര്‍വ്വീസ് ആരംഭിക്കുക. രാവിലെ ആറ് മണി മുതല്‍ക്ക് സര്‍വ്വീസ് ഉണ്ടാവില്ല.
സിഗ്‌നല്‍ സംവിധാനങ്ങള്‍ കമ്മീഷന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാനാണ് സമയക്രമത്തില്‍ കെഎംആര്‍എല്‍ മാറ്റം വരുത്തുന്നത്. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്നിരിക്കെ അതിന് മുന്നോടിയായി ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള ഘട്ടത്തിന്റെ കമ്മീഷനിങ് പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാനാണ് കെഎംആര്‍എല്‍ ശ്രമം.
സെപ്തംബര്‍ നാല് മുതല്‍ സര്‍വ്വീസ് ആറുമണി മുതല്‍ പഴയ രീതിയിലാണെന്നും കൊച്ചി മെട്രോ അറിയിക്കുന്നു. പുതുക്കിയ സമയക്രമത്തോട് എല്ലാവരും സഹകരിക്കണമെന്നും കെഎംആര്‍എല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സമയക്രമം വിവരിച്ച് അഭിയര്‍ത്ഥിക്കുന്നു.

© 2024 Live Kerala News. All Rights Reserved.