പ്രമുഖരുള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ: അന്വേഷണം മുഖ്യമന്ത്രിയുടെ ഒാഫീസിലേക്ക്

മന്ത്രിമാരും എംഎല്‍മാരും സിപിഐഎം നേതാക്കളും അടക്കം പ്രമുഖര്‍ അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ സന്ദേശം അയച്ച സഭവത്തില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് പ്രമുഖര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് 24 സെക്കന്റ് നീണ്ട യുവതിയുടെ വീഡിയോ എത്തിയത്.
ഏറെ ചര്‍ച്ചയായ വീഡിയോ പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് ഇട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇയാളോട് വിശദീകരണം തേടിയപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണു വീഡിയോ അയച്ചതെന്ന് ഇയാള്‍ പറഞ്ഞു. വീഡിയോ അബദ്ധവശാല്‍ ഗ്രൂപ്പിലേക്ക് മാറിപോയതാണെന്നും ഇയാള്‍ പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എമാരായ പി.സി ജോര്‍ജ്, വി.ഡി സതീശന്‍ തുടങ്ങിയവരെ അഡ്മിന്‍ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി.മുഖ്യമന്ത്രിക്കായി പ്രസംഗങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാണ്.

© 2024 Live Kerala News. All Rights Reserved.