സര്‍ക്കാര്‍ അതിരപ്പിളളി പദ്ധതിയുമായി മുന്നോട്ട് തന്നെ; പ്രാരംഭ നടപടികള്‍ തുടങ്ങിയതായി സഭയില്‍ വൈദ്യുതി മന്ത്രി; പദ്ധതി ഉപേക്ഷിച്ചതാണെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി

അതിരപ്പിളളി പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. അതിരപ്പിളളി പദ്ധതിക്കായി പ്രാരംഭ നടപടികള്‍ തുടങ്ങിയതായി വൈദ്യുതി മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചു. വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുളള നടപടി പൂര്‍ത്തികരിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അതിരപ്പിളളി പദ്ധതി ഉപേക്ഷിച്ച പദ്ധതിയാണെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പറഞ്ഞു. മന്ത്രി മണി സഭയില്‍ പറഞ്ഞത് സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്നും പുഴ സംരക്ഷണ സമിതി അറിയിച്ചു.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അതിരപ്പിളളി പദ്ധതിയെക്കുറിച്ച് വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഭരണപക്ഷത്ത് നിന്നും പദ്ധതിക്കെതിരെ സിപിഐയുടെ എതിര്‍പ്പും ശക്തമാണ്. പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.