ദിലീപ് ജയിലില്‍ തന്നെ തുടരും; രണ്ടാഴ്ചത്തേക്ക് കൂടി റിമാന്‍ഡ് കാലാവധി കോടതി നീട്ടി; ഹാജരാക്കിയത് വീഡിയോ കോണ്‍ഫറന്‍സിലൂടെ

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് ആഗസ്റ്റ് 22 വരെ നീട്ടി. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.
സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച് ദിലീപിനെ നേരിട്ട് ഹാജരാക്കുന്നതിലുളള ബുദ്ധിമുട്ട് പൊലീസ് നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 25ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് എട്ടുവരെ ദിലീപിനെ റിമാന്‍ഡ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.