‘അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല?’; മുഖ്യമന്ത്രി പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കളളക്കഥയാണെന്ന് കുമ്മനം രാജശേഖരന്‍

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുക്കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഒരു പക്ഷത്തെ മാത്രം കുറ്റക്കാരാക്കാന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉപയോഗിക്കുന്നു. വീഴ്ച പറ്റിയത് സര്‍ക്കാരിനും പൊലീസിനുമാണെന്ന് ബോധ്യപ്പെട്ടുവെന്നും കുമ്മനം പറഞ്ഞു.
സര്‍ക്കാര്‍ ഭൂമിയെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ സ്ഥിതിക്ക് ചെറുവളളി എസ്റ്റേറ്റ് ഏറ്റെടുക്കണമെന്നും ഭൂമി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളെജ് അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനായിട്ടാണ് ബിജെപി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി ഇന്ന് സൂചിപ്പിച്ചിരുന്നു. നമ്മുടെ സംസ്ഥാനത്ത് വലിയ തോതിലുളള ആക്ഷേപങ്ങള്‍ ബിജെപിക്കെതിരെ ഉയര്‍ന്നുവന്നപ്പോള്‍ വല്ലാത്ത ബഹുജന ശ്രദ്ധ അക്കാര്യങ്ങളില്‍ ഉയര്‍ന്നുവരികയുണ്ടായി.

ഈ ശ്രദ്ധ തിരിച്ചുവിടുന്നതിന് ചില നടപടികള്‍ തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനിടയുണ്ടെന്ന് നമ്മുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്ന കാര്യമാണ്. ഇന്റലിജന്‍സ് അതുമായി ബന്ധപ്പെട്ട ചില കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. അത്തരത്തിലുളള നടപടികള്‍ ഉണ്ടാകാതിരിക്കാനുളള ജാഗ്രതയും പാലിച്ചുപോന്നിരുന്നുവെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കുമ്മനം രംഗത്തെത്തിയത്.

© 2024 Live Kerala News. All Rights Reserved.