ഗവര്‍ണര്‍ മുഖ്യനെ വിളിച്ചു വരുത്തിയതില്‍ തെറ്റില്ലെന്ന് സിപിഐഎം; ‘വിവാദമുണ്ടാക്കാന്‍ നില്‍ക്കുന്നവരുടെ വലയില്‍ വീഴരുത്’

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐഎം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് വിലയിരുത്തല്‍. സംഭവം വിവാദമാക്കാന്‍ നില്‍ക്കുന്നവരുടെ വലയില്‍ വീഴരുത്. തിരുവനന്തപുരത്ത് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തല്‍. ഗവര്‍ണറുടെ നടപടിക്കെതിരെ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും, സിപഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. ഇതെല്ലാം പൂര്‍ണമായും തളളിയാണ് സെക്രട്ടേറിയറ്റിന്റെ നിലപാട്.
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ സംഭവം വിവാദമാക്കാന്‍ ചില കേന്ദ്രങ്ങല്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞാല്‍ അത് എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളടുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപിയെയും വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചത്. ഗവര്‍ക്ക് ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ വിളിച്ചു വരുത്താന്‍ അധികാരമില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.