സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് ഉമ്മന്‍ചാണ്ടി; ‘ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണം’

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് അപമാനകരമെന്നും ഉമ്മന്‍ചാണ്ടി. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ പരാമര്‍ശത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഓരോരുത്തരുടേയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്. ശരിയോ തെറ്റോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെ സിപിഐഎം- ബിജെപി സമാധാന യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനപ്പെട്ടവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വരമ്പത്ത് കൂലി നയമാണ് ഇപ്പോള്‍ സംസ്ഥാനത്തെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു

© 2024 Live Kerala News. All Rights Reserved.