അപ്പുണ്ണി പൊലീസിനോട് പറഞ്ഞതെന്തെന്ന് മാധ്യമങ്ങളോട് ചോദിച്ച് പള്‍സര്‍ സുനി; ‘എല്ലാവരും വലപൊട്ടിച്ച് പുറത്തുവരുമോയെന്ന് കാണാം’

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണി ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്തെന്ന് കോടതിയില്‍ നിന്നു പുറത്തേക്കിറങ്ങവെ സുനി മാധ്യമങ്ങളോട് ചോദിച്ചു. എല്ലാവരും വലപൊട്ടിച്ച് പുറത്തു വരുമോയെന്ന് കാണാമെന്നും സുനി പറഞ്ഞു. കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനി പറഞ്ഞിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചപ്പോഴാണ് സുനിയുടെ പ്രതികരണം. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. കൂട്ടുപ്രതികളായ സുനിലിനെയും വിജീഷിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യും. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. പ്രോസിക്യൂഷന്‍ അപേക്ഷയിന്‍മേലാണ് നടപടി. സുനിയുടെയും കൂട്ടു പ്രതികളുടെയും റിമാന്‍ഡ് കാലാവധി കോടതി ഈ മാസം 16 വരെ നീട്ടി.

© 2024 Live Kerala News. All Rights Reserved.