ടോമിന്‍ തച്ചങ്കരിയെ മാറ്റി, ദിനേന്ദ്രകശ്യാപ് പോലീസ് ആസ്ഥാനത്തെ ഐജി ; പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

തിരുവനന്തപുരം; പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മാറ്റി. എ ഹേമചന്ദ്രനെ ക്രൈം ബ്രാഞ്ച് മേധാവിയാകും. ടോമിന്‍ തച്ചങ്കരിക്ക് പകരം ആനന്ദകൃഷ്ണന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയാവും. സുരേന്ദ്രനാണ് പുതിയ ആലപ്പുഴ എസ്പി. നടി ആക്രമിക്കപ്പെട്ട അന്വെഷണ ചുമതലുള്ള ക്രൈംബ്രാഞ്ച് എസ്പിയായ ദിനേന്ദ്രകശ്യാപിനെ പോലീസ് ആസ്ഥാനത്തെ ഐജിയായി മാറ്റി നിയമിച്ചു. വിനോദ് കുമാറിന്‌ അഭ്യന്തരസുരക്ഷയുടെ ചുമതല. ബി.അശോക് കൊല്ലം റൂറല്‍ എസ്.പിയാവും. രാഹുല്‍ ആര്‍ രാഹുല്‍ ആര്‍ നായരെ തൃശ്ശൂര്‍ കമ്മീണറായും വയനാട് എസ്പിയായി അരുള്‍ ബി കൃഷണയേയും നിയമിച്ചു. യതീഷ് ചന്ദ്ര തൃശ്ശൂര്‍ റൂറല്‍ എസ്പിയാവും.
എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു.
തച്ചങ്കരിക്കെതിരായ വിജിലന്‍സ് അന്വേഷണങ്ങളുടെ പൂര്‍ണവിവരം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെയ്ക്കുകയായിരുന്നു.

സത്യവാങ്മൂലത്തില്‍ തച്ചങ്കരിക്കെതിരെയുള്ള നാല് അന്വേഷണങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ 12 പരാതികളില്‍ തച്ചങ്കരിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് കേസുകളും എഡിജിപിയ്‌ക്കെതിരെ ഉണ്ട്. മനോരമ ന്യൂസാണ് വിജിലന്‍സ് അന്വേഷണങ്ങളുടെ പട്ടിക പുറത്തിവിട്ടത്.
ടോമിന്‍ തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

© 2024 Live Kerala News. All Rights Reserved.