ജിഎസ്ടി വരുമാനം കുറച്ചു: ഒാണച്ചെലവിന് സര്‍ക്കാര്‍ 6000 കോടി കടമെടുക്കും

തിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ വരുമാനം കുറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഓണച്ചെലവിന് പണം കണ്ടെത്താന്‍ പൊതുവിപണിയില്‍ നിന്ന് മൂന്ന് മാസത്തേക്ക് വന്‍തോതില്‍ കടമെടുക്കും. ജിഎസ്ടി നിലവില്‍ വന്നതോടെ വ്യാപാരികള്‍ നല്‍കേണ്ട റിട്ടേണ്‍ സെപ്തംബര്‍ 10നകമേ സംസ്ഥാന സര്‍ക്കാരിനു ലഭിക്കുകയുള്ളു. ഇത് കണക്കിലെടുത്താണ് മൂന്നുമാസത്തേക്ക് 600 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. .
8000 കോടി രൂപയാണ് ഓണത്തിന് ശമ്പളവും ഉത്സവബത്തയും ക്ഷേമപെന്‍ഷനുകളും വിതരണം ചെയ്യാന്‍ വേണ്ടത്. ബാക്കി വരുന്ന തുക മദ്യം, പെട്രോള്‍ എന്നിവയിലൂടെ കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സെപ്തംബര്‍ 10ആണ് ജിഎസ്ടി കൗണ്‍സില്‍ വ്യാപാരികള്‍ ആദ്യ നികുതി റിട്ടേണ്‍ നല്‍കാന്‍ തീരുമാനിച്ച സമയം. ഇതിനിടയില്‍ ഓണം വന്നതാണ് സംസ്ഥാന സര്‍ക്കാരിനെ വന്‍ തുക കടമെടുക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ആഗസ്തിലെ ശമ്പളവും പെന്‍ഷനുകളും മാസാവസാനം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

© 2024 Live Kerala News. All Rights Reserved.