‘എല്ലാവരും പിടിയിലായിട്ടില്ല’; നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടന്ന് പള്‍സര്‍ സുനി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പ്രധാന പ്രതി പള്‍സര്‍ സുനി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചപ്പോഴാണ് സുനിയുടെ പ്രതികരണം. കേസില്‍ രഹസ്യമൊഴി രേഖപെടുത്താന്‍ സുനി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. കൂട്ടുപ്രതികളായ സുനിലിനെയും വിജീഷിനെയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. കേസില്‍ കോടതി നടപടി ക്രമങ്ങള്‍ ഇനിമുതല്‍ അടച്ചിട്ട മുറിയിലാകുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യ സ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാന്‍ തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
നടിയുടെ ആക്രമിച്ചകേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. നടിയുടെ രഹസ്യ മൊഴി പ്രതിഭാഗത്തിന് നല്‍കരുത്. നടിയുടെ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്താനാകില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കോടതിയെ ധരിപ്പിച്ചിരുന്നു

© 2024 Live Kerala News. All Rights Reserved.