‘അണികളെ പാര്‍ട്ടികള്‍ ബോധവത്കരിക്കും’; അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സിപിഐഎം ബിജെപി യോഗ ശേഷം മുഖ്യമന്ത്രി; ആറിന് സര്‍വ്വകക്ഷിയോഗം

തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ് ബിജെപി നേതാക്കളുമായി വിളിച്ച് ചേര്‍ത്ത യോഗം അവസാനിച്ചു. അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിധ അക്രമസഭവങ്ങളില്‍ നിന്നും അണികള്‍ വിട്ടു നില്‍ക്കണം. തിരുവനന്തപുരത്ത് ഓഗസ്റ്റ് ആറിന് വൈകീട്ട് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്തും കണ്ണൂരും കോട്ടയത്തും ഉഭയകക്ഷി ചര്‍ച്ച നടത്തും
പാര്‍ട്ടി ഓഫീസുകളോ സംഘടനാ ഓഫീസുകളോ വീടുകളോ ആക്രമിക്കാന്‍ പാടില്ല. തിരുവനന്തപുരത്തുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍. കൗണ്‍സിലര്‍മാരുടെയും കോടിയേരിയുടെയും ബിജെപി ഓഫീസിനു നേരെയും നടന്ന ആക്രമണങ്ങള്‍ അപലപനീയം

© 2024 Live Kerala News. All Rights Reserved.