‘കടക്ക് പുറത്ത്’; സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ ഇറക്കിവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങളെ ഇറക്കിവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനം. മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന് മുഖ്യമന്ത്രി കയര്‍ത്തു.
ആര്‍എസ്എസ് ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് പിണറായി രോഷം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്.
ആര്‍എസ്എസ്-ബിജെപി നേതാക്കളുമായുള്ള സമാധാന ചര്‍ച്ച ആരംഭിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.