നടി ആക്രമിക്കപ്പെട്ട കേസ്: ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു; ആലുവ പൊലീസ് ക്ലബ്ബിലേക്ക് ബാബുവിനെ വിളിച്ചുവരുത്തി

നടിയെ ആക്രമിച്ച കേസില്‍ നടനും താരസംഘടനയുമായ അമ്മയുടെ വൈസ് പ്രസിഡന്റ് ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസിന്റെ ചോദ്യം ചെയ്യല്‍. നേരത്തെ ഇതുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ മൊഴി എടുത്തിരുന്നു. കൂടാതെ കാവ്യ മാധവനെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടവേള ബാബുവിനെയും ചോദ്യം ചെയ്യുന്നത്.

© 2024 Live Kerala News. All Rights Reserved.