ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നെന്ന് പര്‍വേശ് മുഷ്റഫ്; ‘തിരിച്ചടി ഭയന്നാണ് പിന്‍വാങ്ങിയത്’; വെളിപ്പെടുത്തല്‍ ജാപ്പനീസ് മാധ്യമത്തോട്

ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയിരുന്നെന്ന് വെളിപ്പെടുത്തി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫ്. ജപ്പാനീസ് ദിനപത്രമായ മെനീച്ചി ഷീംബൂണിനു നല്‍കിയ അഭിമുഖത്തിലാണ് മുഷ്‌റഫ് ഇക്കാര്യം തുറന്നടിച്ചത്.
2001ലെ പാര്‍ലമെന്റ് ആക്രമണത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷം അനിയന്ത്രിതമായ സന്ദര്‍ഭത്തിലാണ് ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചത്. എന്നാല്‍ തിരിച്ചടി ഭയന്നാണ് തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.നിരവധി രാത്രികള്‍ ഇക്കാര്യം ആലോചിച്ച് തന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നെന്നും 73 കാരനായ പര്‍വേശ് മുഷ്‌റഫ് അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ഇന്ത്യയും പാകിസ്താനും തന്റെ മനസില്‍ ഈ ആലോചന നടക്കുന്ന സമയത്ത് ആണവ പോര്‍മുന ഘടിപ്പിച്ചിട്ടില്ലായിരുന്നു എന്നും മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മുഷ്റഫ് മറുപടി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.