ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം: സെന്‍കുമാറിനെതിരെ അന്വേഷണം; നടപടി വിമന്‍ ഇന്‍ കളക്ടീവിന്റെ പരാതിയില്‍

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ അന്വേഷണം തുടങ്ങി. എഡിജിപി. ബി. സന്ധ്യക്കാണ് അന്വേഷണ ചുമതല. ചലചിത്ര മേഖലയിലെ വനിതാ കൂട്ടായമയുടെ പരാതിയില്‍ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നടിക്കെതിരെ സെന്‍കുമാര്‍ അതീവ മോശം പരാമര്‍ശം നടത്തിയതായി സമകാലിക മലയാളം വാരിക പത്രാധിപരുടെ വെളിപ്പെടുത്തിയിരുന്നു. വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ പരാതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് പത്രാധിപര്‍ സജി ജയിംസ് സെന്‍കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുള്ള കത്ത് പൊലീസ് ഡിജിപിക്ക് കൈമാറിയത്.
അഭിമുഖത്തിനിടെ സെന്‍കുമാറിന് വന്ന ഒരു ഫോണ്‍ കോളിനിടെ നടിയെക്കുറിച്ച് മോശമായി സംസാരിച്ചെന്നും എന്നാല്‍ തങ്ങളുടെ ലേഖകനോട് പറഞ്ഞ കാര്യമല്ലാത്തതിനാല്‍ അത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
സ്ത്രീകളെ ആകമാനം അപമാനിക്കുന്ന വാക്കുകളും സെന്‍കുമാര്‍ ഉപയോഗിച്ചതായി വിശദീകരണത്തില്‍ പറയുന്നുണ്ട്. ഇത് പുറത്തുവന്നാല്‍ സെന്‍കുമാറിന്റെ മുഖംമുടി അഴിയും. അഭിമുഖത്തിനിടെ ഇടയ്ക്കിടെ സെന്‍കുമാറിന് ഫോണ്‍ കോളുകള്‍ വന്നിരുന്നു. അതില്‍ ഒരു ഫോണ്‍ സംഭാഷണത്തിലാണ് നടിയെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചത്. ഈ സംഭാഷണവും അഭിമുഖം റെക്കോര്‍ഡ് ചെയ്തത്തിനൊപ്പമുണ്ടെന്നും അത് തെളിവായി സമര്‍പ്പിക്കാമെന്നും പത്രാധിപര്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.