നടിയെ ആക്രമിച്ച കേസില്‍ നടപടി ക്രമങ്ങള്‍ ഇനി അടച്ച കോടതിയില്‍; രഹസ്യ സ്വഭാവം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടി ക്രമങ്ങള്‍ക്ക് ഇനി മുതല്‍ രഹസ്യ സ്വഭാവം. അടച്ച കോടതിയിലാകും ഇനി കേസിലെ തുടര്‍ നടപടികള്‍. നടപടിക്രമങ്ങള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് രഹസ്യ വിചാരണയ്ക്ക് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുത്തത്. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യ സ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാന്‍ തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
നടിയുടെ ആക്രമിച്ചകേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളതാണെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. നടിയുടെ രഹസ്യ മൊഴി പ്രതിഭാഗത്തിന് നല്‍കരുത്. നടിയുടെ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്താനാകില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കോടതിയെ ധരിപ്പിച്ചിരുന്നു.
കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. ജാമ്യത്തില്‍ 28ാം തീയ്യതി കോടതി വിധി പറയും

© 2023 Live Kerala News. All Rights Reserved.