ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറിയടിച്ചാല്‍ ശരിക്കും ബംപറാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മെഗാ സമ്മാനമാണ് ഓണം ബംപര്‍ അടിക്കുന്നവനെ കാത്തിരിക്കുന്നത്. 10 കോടി രൂപയാണ് സമ്മാനത്തുക. നികുതിയടച്ച ശേഷം ഏഴ് കോടി രൂപയോളം കൈയ്യില്‍ കിട്ടും. രണ്ടാം സമ്മാനം കിട്ടുന്നവരും മഹാഭാഗ്യവാന്മാര്‍. 50 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക് ലഭിക്കും.
സുവര്‍ണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന തിരുവോണ ബംപര്‍ 2017 ടിക്കറ്റിന് 250 രൂപയാണ് വില. ഇതില്‍ 26.79 രൂപ ചരക്ക് സേവന നികുതിയാണ്.
90 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകള്‍ വിറ്റഴിക്കാനാണ് പദ്ധതി. ഘട്ടം ഘട്ടമായും ടിക്കറ്റുകള്‍ പുറത്തിറക്കുക. 10 പരമ്പരകളുണ്ടാകും. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് ഒരു കോടി രൂപ കമ്മീഷന്‍ തുക ലഭിക്കും.ഓണം ബംപര്‍ വില്‍പ്പനയിലൂടെ 200 കോടി 88 ലക്ഷം രൂപയോളം സമാഹരിക്കാമെന്നാണ് കരുതുന്നത്. ഇതില്‍ 63.81 കോടി രൂപ സമ്മാനയിനത്തില്‍ നല്‍കും. രണ്ട് മാസത്തോളം തിരുവോണം ബംപറിന്റെ വില്‍പന നടക്കും. നറുക്കെടുപ്പ് സെപ്തംബര്‍ 20നാണ്. കഴിഞ്ഞ വര്‍ഷം എട്ട് കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം.