കാവ്യയ്ക്ക് പിന്നാലെ അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തു; കാവ്യയുടെ പങ്കിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെന്ന് എസ്പി ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്തത്. 2013 മുതലുളള വിവരങ്ങളാണ് ചോദിച്ചത്. ദിലീപും കാവ്യയും ഒരുമിച്ചുളള വിദേശയാത്രകളെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങള്‍ തേടുകയാണ്. ക്വട്ടേഷന്‍, ലക്ഷ്യയിലെ പള്‍സര്‍ സുനിയുടെ സന്ദര്‍ശനം എന്നീ കാര്യങ്ങളെക്കുറിച്ച് അറിയാനായിട്ടാണ് കാവ്യയുടെ അമ്മയെ ചോദ്യം ചെയ്തത്. ഇന്നലെ കാവ്യയെ പൊലീസ് അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുളള കാവ്യയുടെ പങ്കിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് റൂറല്‍ എസ് പി എ.വി ജോര്‍ജ് പറഞ്ഞു. കൂടുതല്‍ വിവരങ്ങളൊന്നും ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ചില്ലെന്നും എസ്പി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.