ലൈംഗികചുവയോടെ സംസാരിച്ചെന്ന് നടിയുടെ പരാതി; സംവിധായകന്‍ ജീന്‍പോള്‍ലാലിനെതിരെ കേസെടുത്തു; അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പരാതി

ലൈംഗികചുവയോടെ സംസാരിച്ചെന്ന നടിയുടെ പരാതിയില്‍ യുവസംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ഇത് ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികചുവയോടെ സംസാരിച്ചെന്നും വ്യക്തമാക്കിയാണ് യുവതി പരാതി നല്‍കിയത്. 2016ല്‍ ഹണി ബീടു എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവം.
ജീന്‍പോള്‍ അടക്കം നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസി, അനിരുദ്ധ്, അനൂപ് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുമൂന്നുപേര്‍.നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍ലാല്‍. ഹണിബീയാണ് ജീന്‍പോളിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം.

© 2025 Live Kerala News. All Rights Reserved.