‘പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം തെളിവുകളുണ്ട്’; കേസില്‍ കൂടുതല്‍ ആളുകള്‍ വഴിയെ വരുമെന്നും പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം തെളിവുകളുണ്ടെന്ന പള്‍സര്‍ സുനി. കേസില്‍ ഇനിയും ആളുകള്‍ വഴിയെ വരുമെന്നും സുനി പറഞ്ഞു. ഗൂഢാലോചനക്ക് തന്റെ പക്കല്‍ തെളിവുകളുണ്ട്, വന്‍ സ്രാവുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. അരൂരിലെ ബൈക്ക് മോഷണ കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ പ്രതികരണം.
നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന സുനില്‍കുമാറിനെ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് വര്‍ഷം മുന്‍പ് മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനി ഉള്‍പ്പെടെ അഞ്ചുപേരാണ് പൊലീസ് കസ്റ്റഡിയില്‍. ഈ കേസില്‍ അഞ്ച് ദിവസത്തേക്കാണ് സുനിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.