‘എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ട’; എം. വിന്‍സെന്റിനെ പിന്തുണച്ച് കോണ്‍ഗ്രസ്; കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്നും തത്കാലത്തേക്ക് മാറ്റിനിര്‍ത്തി

ലൈംഗിക ആരോപണ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ വിന്‍സെന്റിനെ കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്നും തത്കാലത്തേക്ക് നീക്കിയതായി കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. കുറ്റവിമുക്തനാകും വരെയാണ് മാറ്റിനിര്‍ത്തല്‍. വീട്ടമ്മ നല്‍കിയ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷിക്കണമെന്നും ഹസന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യം ആലോചിച്ചിട്ടില്ല.
രാജിവെയ്‌ക്കേണ്ടെന്നാണ് നിലവില്‍ പാര്‍ട്ടി തീരുമാനം. സ്ത്രീയുടെ മൊഴി സ്വാധീനത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്നാണ് സംശയം. ഉന്നതമായ ജനാധിപത്യ മര്യാദ പാലിച്ചാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത്. കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അന്നേരം രാജിയെക്കുറിച്ച് ആലോചിക്കാം. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നും നെയ്യാറ്റിന്‍കര എംഎല്‍എയ്ക്കും സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കും ഇതില്‍ പങ്കുളളതായും ഹസന്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.