രാംനാഥ് കോവിന്ദ് അടുത്ത രാഷ്ട്രപതി; ഗുജറാത്തിലും ഗോവയിലും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നു

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയാകും. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പ സമയത്തിനകം നടക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് മികച്ച ലീഡ് ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദിന് 7,02,644 വോട്ടുമൂല്യം ലഭിച്ചു. 3,67,314 വോട്ടുമൂല്യം എതിര്‍ സ്ഥാനാര്‍ത്ഥി മീരാകുമാറിന് ലഭിച്ചു. ഇലക്ട്രല്‍ കോളേജിന്റെ മൊത്തം വോട്ടുമൂല്യത്തിന്റെ 65.65 ശതമാനം വോട്ടുകളും നേടിയാണ് കോവിന്ദിന്റെ വിജയം. 34.35 ശതമാനം വോട്ടാണ് മീരാകുമാറിന് നേടാനായത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തലവേദനയായി വോട്ടുചോര്‍ച്ച. ഗോവയിലും ഗുജറാത്തിലും കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നു. ഗുജറാത്തില്‍ 60 ല്‍ 49 എംഎല്‍എമാരുടെ വോട്ട് മാത്രമാണ് മീരാ കുമാറിന് ലഭിച്ചത്. ഗോവയില്‍ 17 ല്‍ 11 എംഎല്‍എമാരുടെ വോട്ട് മാത്രമാണ് മീരാകുമാറിന് ലഭിച്ചത്. എംപിമാരുടെയും എംഎല്‍എമാരുടെയും ഉള്‍പ്പെടെ 77 വോട്ടുകള്‍ അസാധുവായി.
ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് പിന്തുണ ലഭിച്ച മീരാകുമാറിന് 45.7 ശതമാനം വോട്ട് നേടി.

ബിജെപിയുടെ ദേശീയ വക്താവ്, സുപ്രീം കോടതി അഭിഭാഷകന്‍, രാജ്യസഭാ എംപി, ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1998 മുതല്‍ 2002 വരെ ബിജെപി ദളിത് മോര്‍ച്ചയുടെ ചെയര്‍മാനും, ആള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമായിരുന്നു.
1945 ഒക്ടോബര്‍ ഒന്നിന് കാന്‍പൂരിലാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. കാന്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബികോം, നിയമ ബിരുദങ്ങള്‍ നേടി. പതിനാറു വര്‍ഷം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1980 മുതല്‍ 1993 വരെ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയിരുന്നു. നിതിന്‍ ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു.
1994 ല്‍ ഉത്തര്‍ പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പെട്രോളിയം പാചകവാതകം, നീതിന്യായം, സാമൂഹിക ക്ഷേമം തുടങ്ങി പ്രധാപ്പെട്ട പല പാര്‍ലമെന്ററി കമ്മിറ്റികളിലും അംഗമായിരുന്നു. 2002 ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭ പൊതു സഭയില്‍ പങ്കെടുത്തു. 2015 ലാണ് ബീഹാര്‍ ഗവര്‍ണറായി സ്ഥാനമേറ്റത്.

© 2024 Live Kerala News. All Rights Reserved.