സംസ്ഥാന പതാകയുണ്ടാവുക എന്നത് ദേശദ്രോഹമല്ല; നിലപാട് വ്യക്തമാക്കി സിദ്ധാരാമയ്യ

ബംഗളൂരു: കര്‍ണാടക സംസ്ഥാനത്തിന് ഒരു പതാകയുണ്ടാവുക എന്നത് ദേശദ്രോഹപരമല്ലെന്നും ത്രിവര്‍ണ്ണപതാകക്ക് അപകീര്‍ത്തിപരമോ അല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. സംസ്ഥാന പതാക വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സിദ്ധാരാമയ്യ.
ഞാന്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തില്‍ വിശ്വസിക്കുന്നു. പ്രത്യേക പതാകയുണ്ടാവുക എന്നത് രാജ്യദ്രോഹപരമല്ല. കര്‍ണാടകക്ക് സ്വന്തമായി സംസ്ഥാന ഗാനമുണ്ട്. അത് ഏതെങ്കിലും തരത്തില്‍ ദേശീയ ഗാനത്തെ ബാധിക്കുന്നുണ്ടോ എന്നും സിദ്ധാരാമയ്യ ചോദിച്ചു.

സംസ്ഥാന പതാകയുടെ സാധ്യതയെ കുറിച്ചും നിയമവശങ്ങളും പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കട്ടെ. അതിനു ശേഷം ആലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കാമെന്നും സിദ്ധാരാമയ്യ പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.