കൊട്ടിയൂരിന് പിന്നാലെ മീനങ്ങാടി; ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ച് ഒളിവില്‍ പോയ വൈദികന്‍ പിടിയില്‍

സുൽത്താൻ ബത്തേരി : ബാലഭവനിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പൊലീസ് പിടിയില്‍. സംഭവത്ത് പുറത്തായതോടെ ഒളിവിലായിരുന്ന കൊട്ടിയൂര്‍ സ്വദേശി സജി ജോസഫിനെ മംഗലാപുരത്ത് വെച്ചാണ് പൊലീസ് പിടിക്കൂടിയത്. വയനാട് മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.
ബാലഭവന്റെ ചുമതലയുള്ള വൈദികനായിരുന്ന സജിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. സ്‌കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. 2016-17 അധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം.

ചൂഷണത്തെ കുറിച്ച് സൂചന ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയരാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് മീനങ്ങാടി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സംഭവം നടന്ന ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

© 2024 Live Kerala News. All Rights Reserved.