നഴ്‌സുമാര്‍ക്കെതിരെ എസ്മ ഭീഷണിയുമായി സിപിഐഎം; നഴ്‌സുമാരുടെ സമരം ശരിയായ നടപടിയല്ലെന്ന് കോടിയേരി; സന്ദര്‍ഭം മുതലെടുക്കരുത്

വേതന വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് സ്വാകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തുന്ന സമരം ശരിയായ നടപടിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.എസ്മ പ്രയോഗിക്കരുതെന്ന കരുതി സന്ദര്‍ഭം മുതലെടുത്ത് എന്ത്് പ്രശ്‌നവുമാവാമെന്ന് കരുതരുത്. അതിനെ സര്‍ക്കാര്‍ അംഗീകരിക്കില്ല. ഒരുപാട് ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ നഴ്‌സുമാര്‍ സമരത്തിലേക്ക് കടക്കാവൂവെന്നും കോടിയേരി പറഞ്ഞു.
ആശുപത്രികള്‍ അവശ്യ സര്‍വ്വീസാണ് എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ മാത്രമേ ഇത്തരം അവശ്യ സര്‍വ്വീസുകളില്‍ സമരം ചെയ്യാന്‍ പാടുള്ളൂ. അതുകൊണ്ട് തന്നെ നഴ്‌സുമാര്‍ സമര പ്രഖ്യാപനം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്മ പ്രയോഗിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രസ്താവന. നഴ്‌സുമാര്‍ സമരം നിര്‍ത്തി ജോലിക്ക് കയറണമെന്നും വേതന വ്യവസ്ഥകളെ പറ്റി അതിനു ശേഷം ചര്‍ച്ച ചെയ്യാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സമരം നിര്‍ത്തിവെച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയെ അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.