പൂനെ: ആന്ധ്രപ്രദേശ് സ്വദേശിയായ യുവ സോഫ്റ്റ്‌വെയര്‍ ആത്മഹത്യ ചെയ്തു. പൂനെയില്‍ ജോലി ചെയ്യുന്ന ഇരുപത്തിയഞ്ചു വയസ്സുകാരനായ ഗോപീകൃഷ്ണ ദുര്‍ഗാപ്രസാദാണ് വിമതലില്‍ വെച്ച് ആത്മഹത്യ ചെയ്തത്.
നിലവില്‍ ഐടി മേഖലയില്‍ നിരവധി കമ്പനികളില്‍ ലേ ഓഫ് നടന്നു വന്നു കൊണ്ടിരിക്കവേയാണ് ഗോപീകൃഷ്ണ ദുര്‍ഗാപ്രസാദിന്റെ ആത്മഹത്യ എന്നത് ഇന്ത്യന്‍ ഐടി രംഗത്തെ സമകാലിക അവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.
ഐടി കമ്പനികള്‍ വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടവേ തൊഴിലാളികള്‍ ചേര്‍ന്ന് അടുത്ത് ട്രേഡ് യൂണിയന്‍ ആരംഭിച്ചിരുന്നു. ഗോപീകൃഷ്ണ ദുര്‍ഗാപ്രസാദ് നല്ലൊരു ചെറുപ്പക്കാരനായിരുന്നു. ദുശ്ശീലങ്ങളൊന്നുമില്ലായിരുന്നു. നന്നായി ജോലിയെടുക്കുകയും സമാധാനത്തോടെ ജീവിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബന്ധു വെങ്കട്ട് റാവു പറഞ്ഞു.