‘എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും’; കാവ്യ ഒളിവിലല്ലെന്ന് ദിലീപിന്റെ സഹോദരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യാനിരിക്കുന്ന കാവ്യാ മാധവന്‍ ഒളിവില്‍ പോയിട്ടില്ലെന്ന് ദിലീപിന്റെ സഹോരന്‍ അനൂപ്.
ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും അനൂപ് പറഞ്ഞു. അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍പോലും ആലോചിച്ചു.

‘ശരിക്കുമുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറഞ്ഞു.
ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും. ‘
അനൂപ്

ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്ന് അനൂപ് ആരോപിച്ചിരുന്നു. സംഭവങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരികെയെത്തും. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യവും ദൈവവമുണ്ടെങ്കില്‍ ഇത് പുറത്തുവരും.
ദിലീപിനെതിരെ തെളിവില്ലെന്നും അനൂപ് ആരോപിച്ചു. നൂറു ശതമാനവും തെളിവില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന് സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. എല്ലാം കെട്ടിച്ചമച്ചതാണ്. വലിയെ കെണിയാണിത്. ഇത് എല്ലാവര്‍ക്കും വരും. വക്കീലും മറ്റ് കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.