‘ദിലീപിനെ കുടുക്കിയത്’; പിന്നില്‍ സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണെന്ന് അനിയന്‍ അനൂപ്; തെളിവില്ലാതെയാണ് അറസ്റ്റ്;

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ദിലീപിനെ കുടുക്കാന്‍ വേണ്ടിയിട്ടുളള ഗൂഢാലോചനയാണ് നടന്നിട്ടുളളതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഇതെല്ലാം ചമച്ചുകൊണ്ടിരിക്കുകയാണ്. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരും. തെളിയിക്കും. സത്യവും ദൈവവുമൊക്കെയുണ്ടേല്‍ ഇത് പുറത്ത് വരും. സത്യം തെളിയുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നാല്‍ മതി. ഇത്രയും ഒരാളെ ഒന്നും ചെയ്യാന്‍ പാടില്ല. തെളിവില്ല, നൂറ് ശതമാനം തെളിവില്ല. അവിടെയും ഇവിടെയുമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല. ഇതെല്ലാം കെട്ടിച്ചമച്ചിരിക്കുന്നതാണ്. ഇതിന്റെ പേരില്‍ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവര്‍ക്കും വരും. ഗൂഢാലോചന നടത്തിയത് ദിലീപല്ല, ദിലീപിനെ കുടുക്കാനാണ് ഗൂഢാലോചന നടന്നത്.’

അനൂപ്, ദിലീപിന്റെ സഹോദരന്‍

© 2024 Live Kerala News. All Rights Reserved.