നാദിര്‍ഷായും ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയും പ്രതികളായേക്കും; ദിലീപിന്റെ അനുജന്‍ അനൂപിന്റെ പങ്കും പൊലീസ് പരിശോധിക്കുന്നു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍പേര്‍ പ്രതികളാകും. നടന്‍ നാദിര്‍ഷാ, ദിലീപിന്റെ മാനെജര്‍ അപ്പുണ്ണി എന്നിവര്‍ പ്രതികളാകുമെന്നാണ് ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കുറ്റകൃത്യത്തെപ്പറ്റി അറിവുണ്ടായിട്ടും മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിനുമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുക. ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമികമായ വിലയിരുത്തല്‍.
ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി സഹോദരന്‍ അനൂപിനെ കണ്ടിരുന്നു. സുനില്‍കുമാര്‍ ജയിലില്‍ നിന്നും എഴുതിയ കത്ത് കൈമാറിയത് അനുപിനായിരുന്നു. സംഭവം ഒതുക്കി തീര്‍ക്കാന്‍ അനൂപും സഹായിച്ചോയെന്ന സംശയത്തെ തുടര്‍ന്നാണ് വീണ്ടുമുളള ചോദ്യം ചെയ്യല്‍.

© 2024 Live Kerala News. All Rights Reserved.