ഗോപാല്‍കൃഷണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി; തീരുമാനം 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മഹാത്മാഗാന്ധിയുടെ ചെറുമകനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഗോപാല്‍കൃഷ്ണ ഗാന്ധിയാക്കുന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുത്തു. ഡല്‍ഹിയില്‍ സോണിയാഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പ്രതിപക്ഷനിരയിലുണ്ടായ അവ്യക്തത മാറ്റിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. ഇതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പുപോലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ശക്തമായ രാഷ്ട്രീയ പോരിനുള്ള വഴിയൊരുങ്ങുകയാണ്.

© 2024 Live Kerala News. All Rights Reserved.