ദിലീപിനായി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായത് അഡ്വ. രാംകുമാര്‍; ജയിലില്‍ പ്രത്യേകം പാര്‍പ്പിക്കും; അനുവദിക്കുക സാധാരണ തടവുകാര്‍ക്കുളള സൗകര്യങ്ങള്‍ മാത്രം

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനായി ഹാജരായത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍. അദ്ദേഹം ദിലീപിനായി ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ നാളെയെ ഇത് പരിഗണിക്കു. ദിലീപിനെതിരെ ക്രിത്രിമ തെളിവുകളാണ് ഹാജരാക്കിയതെന്നാണ് രാംകുമാര്‍ അറിയിച്ചതും.
തുടര്‍ന്ന് കോടതി 14 ദിവസത്തേക്കാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തു.പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല. നാളെയെ കസ്റ്റഡി ആവശ്യപ്പെടുകയുളളുവെന്നാണ് പൊലീസ് അറിയിച്ചത്. ദിലീപിനെ ജയിലില്‍ പ്രത്യേകം പാര്‍പ്പിക്കണമെന്നും ആക്രമിക്കപ്പെടാനുളള സാധ്യതയുണ്ടെന്നും മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്യവെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പ്രത്യേക പരിഗണന നല്‍കില്ലെന്നും സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമായിരിക്കും നല്‍കുകയെന്നും ജയില്‍ അതോറിറ്റിയാണ് ബാക്കിയെല്ലാം തീരുമാനിക്കേണ്ടതെന്നും പൊലീസ് അറിയിച്ചു. ആലുവ സബ്ജയിലില്‍ എത്തിച്ച ദിലീപിന് തടവുകാരുടെ നമ്പര്‍ നല്‍കുകയും സെല്ലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.