ചര്‍ച്ച പരാജയം; നാളെ മുതല്‍ കോഴികടകള്‍ തുറക്കില്ല; ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം

ധനമന്ത്രി തോമസ് ഐസ്‌ക്കുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളെ മുതല്‍ കോഴിക്കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന കോഴിവ്യാപാരികള്‍ അറിയിച്ചു. ചൊവ്വാഴ്ച്ചത്തെ കടയടപ്പ് സമരം പിന്‍വലിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. കേരളത്തില്‍ ജിഎസ്ടി നടപ്പാക്കുന്നത് മൂന്ന മാസത്തേക്ക് നീട്ടിവെക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കാനാകില്ലെന്ന് കോഴിവ്യാപാരികള്‍ അറിയിച്ചു. കോഴിവില 87 രൂപയിലെത്തുന്നത് വരെ വില്‍പ്പന നിര്‍ത്തിവെക്കാനാണ് തീരുമാനം.
സമരത്തിലേക്ക് പോകരുതെന്ന് വ്യാപാരികളോട് തോമസ് ഐസക് അഭ്യര്‍ത്ഥിച്ചു. നികുതിയിളവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കണം. വ്യാപാരികളില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി സുഗമമായി നടപ്പിലാക്കുന്നതിനും റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും മൂന്ന് മാസം അനുവദിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാതെ ലീഗല്‍ മെട്രോളജി വകുപ്പും, വാണിജ്യനികുതി ഉദ്യോഗസ്ഥരും അനധിക്യതമായി പരിശോധന നടത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ക്കെതിരെയാണ് ജൂലൈ 11ന് ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും അടക്കം സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് എറണാകുളത്ത് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.