ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടി. ആക്രമണത്തെത്തുടര്‍ന്ന് രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെയോടെ ബന്ദിപോരയിലെ ഹാജിന്‍ മേഖലയില്‍ വെച്ചാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്.
ബുര്‍ഹാന്‍ വാണിയുടെ മരണവാര്‍ഷികത്തെത്തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് സൈന്യം. കഴിഞ്ഞ വര്‍ഷമാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
മരണവാര്‍ഷികം കണക്കിലെടുത്ത് കനത്ത നിയന്ത്രണങ്ങളാണ് താഴ്‌വരയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബാരാമുള്ളയ്ക്കും ബണ്ണി ഹാളിനുമിടയിലുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. പുല്‍വാമ, ബാരാമുള്ള, ഷോപ്പിയാന്‍ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.